Breaking News

Trending right now:
Description
 
May 04, 2017

പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ തിരുനാളിന്‌ കൊടിയിറങ്ങി

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ തിരുനാളിന്‌ കൊടിയിറങ്ങി. മൂന്നുദിവസം നീണ്ടുനിന്ന തിരുനാള്‍ ഭക്തിസാന്ദ്രമായിരുന്നു. പാട്ടുകുര്‍ബാന, ലദീഞ്ഞ്‌, വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരംചുറ്റി പ്രദക്ഷിണം എന്നിവയില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു. പ്രദക്ഷിണത്തില്‍ ഇടവകയിലെ ബാന്റ്‌ സഖ്യം, ചെണ്ടവാദ്യവുമുണ്ടായിരുന്നു. തിരുശേഷിപ്പ്‌ വഹിച്ചുകൊണ്ടു അലങ്കരിച്ച പന്തലില്‍ വൈദികര്‍, അവര്‍ക്കുപിന്നിലായി ലുത്തിനിയ ആലപിച്ചാണ്‌ ഇടവകാംഗങ്ങള്‍ പങ്കെടുത്തത്‌. പാറ്റേഴ്‌സണ്‍ പൊലീസ്‌ സുരക്ഷയൊരുക്കി. വികാരി ഫാ.ജേക്കബ്‌ ക്രിസ്റ്റി തിരുനാളിന്‌ പതാക ഉയര്‍ത്തി. ഫാ.റിജോ ജോണ്‍സണ്‍, ഫാ.ഫിലിപ്പ്‌ വടക്കേക്കര, ഫാ.ജോണി തോമസ്‌ ചെങ്ങലാന്‍, ഫാ.ബാബു തേലപ്പിള്ളി. റവ.ഡോ.ഫ്രാന്‍സിസ്‌ നമ്പ്യാപറമ്പില്‍ എന്നിവര്‍ കുര്‍ബാനയ്‌ക്ക്‌ കാര്‍മികത്വംവഹിച്ചു. നഗരംചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ രൂപവും പരിശുദ്ധ കന്യാമറിയും, വിശുദ്ധ യൗസേപ്പിതാവ്‌, മാര്‍ത്തോമ്മാശ്ലീഹാ, വിശുദ്ധ സെബസ്‌ത്യാനോസ്‌, ഇന്ത്യയിലെ വിശുദ്ധരായ വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ മദര്‍തെരേസ, വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍, വിശുദ്ധ എവുപ്രാസ്യാമ്മ എന്നിവരുടെ രൂപം വഹിച്ചിരുന്നു. വുമന്‍സ്‌ ഫോറം പ്രസിഡന്റ്‌ മരിയാ തോട്ടുങ്കല്‍ ബാന്‍ഡു സംഘത്തിനു നേതൃത്വം നല്‍കി.

പ്രസുദേന്തിമാരായ ആന്റണി വര്‍ഗീസ്‌ പുല്ലന്‍, ആന്റണി വടക്കേമുറിയില്‍, ബൈജു എലിപ്പുലിക്കാട്ടില്‍, ജോര്‍ജ്‌ ദേവസി, ജോര്‍ജ്‌ ജോസഫ്‌ ചെറുവള്ളില്‍, ജിയോ ജോസഫ്‌, ജെയ്‌മോന്‍ ജോസഫ്‌, ജോസഫ്‌ ആന്റണി, ജോണ്‍സണ്‍ ജോണ്‍, ജോംസണ്‍ തെള്ളിമാക്കല്‍, ജോസഫ്‌ ഇടിക്കുള, രേശു ഇല്ലമ്പള്ളി, മാത്യു കെ.ജോസഫ്‌, ഷിജോ പൗലോസ്‌ എന്നിവര്‍ തിരുനാളിന്‌ നേതൃത്വം നല്‍കി. ആല്‍ബര്‍ട്ട്‌ ആന്റണി കണ്ണമ്പള്ളി പ്രസിഡന്റായ സെന്റ്‌ തോമസ്‌ വാര്‍ഡാണ്‌ അടുത്ത തിരുനാളിന്റെ പ്രസുദേന്തിമാര്‍.

തിരുനാളിനോടനുബന്ധിച്ചു നടന്ന സംഗീതവിരുന്ന്‌ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി. അമേരിക്കയിലെ പ്രമുഖ വയലിനിസ്റ്റും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ക്‌ച്ചേരി സംഘാംഗവുമായ വയലിന്‍ ജോര്‍ജ്‌ (ജോര്‍ജ്‌ ദേവസി) നേതൃത്വം നല്‍കിയ ലൈവ്‌ ഓര്‍ക്കസ്‌ട്ര മികച്ച സംഗീതവിരുന്നൊരുക്കി. തബല-സുഭാഷ്‌, ഗിറ്റാര്‍-ക്ലമന്റ്‌, ഡ്രംസ്‌-റോണികുര്യന്‍ എന്നിവരും പങ്കെടുത്തു. ഇടവകയിലെ ക്വയര്‍ഗ്രൂപ്പിലെ അംഗങ്ങളായ ആല്‍വിന്‍ ജോര്‍ജ്‌ വയലിന്‍ ജോര്‍ജിനൊപ്പം വയലിന്‍വായിച്ചപ്പോള്‍ ലിയോ തോട്ടുമാരി വയോലയിലൂടെ ഇവര്‍ക്ക്‌ സപ്പോര്‍ട്ട്‌ നല്‍കി. വയലിന്‍ ജോര്‍ജിന്റെ മകന്‍ അലക്‌സ്‌ ജോര്‍ജ്‌, ആല്‍വിന്‍ ജോര്‍ജിന്റെ ട്രിപ്പിളെറ്റ്‌ (മുരട്ട), സഹോദരി എയ്‌മി ജോര്‍ജും കീ ബോര്‍ഡുകള്‍ വായിച്ചു. നിരന്തര പരിശീലനത്തിലൂടെയായിരുന്നു ജോര്‍ജ്‌ രൂപം നല്‍കിയ പ്രഥമഗ്രൂപ്പിന്റെ അരങ്ങേറ്റം. ജ്യോതിഷ്‌ ചെറുവള്ളി, എയ്‌മി, രേശു ഇല്ലമ്പള്ളി, യുവഗായിക മര്‍ട്ടീന, ജെറി, മേഴ്‌സി, ഹെലന്‍, സോജന്‍, അലക്‌സ്‌ ജോര്‍ജ്‌, ഗീത കുര്യന്‍, മര്‍ട്ടീന ബിനു, അലക്‌സ്‌, ജെറി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഭക്തിഗാനങ്ങളും, തമിഴ്‌, മലയാള ഗാനങ്ങളും ഏറെ ശ്രദ്ധേയമായി. സംഗീതപൂമഴയ്‌ക്ക്‌ തിരശീലവീണപ്പോള്‍ മൂന്നു ബുക്കിങുകളും ട്രൂപ്പിനു ലഭിച്ചു.