Breaking News

Trending right now:
Description
 
May 03, 2017

സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഭരണം കേരളാ കോണ്‍ഗ്രസ്‌-എമ്മിന്‌

image കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഭരണം സിപിഎം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ്‌ (എം) നേട. കേരളാ കോണ്‍ഗ്രസിലെ സക്കറിയാസ്‌ കുതിരവേലിയാണ്‌ ഇനി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌. സണ്ണി പാമ്പാടിയായിരുന്നു യുഡിഎഫ്‌ സ്ഥാനാര്‍ഥി. ഏഴ്‌ അംഗങ്ങളുള്ള എല്‍ഡിഎഫ്‌ മുന്നണിയിലെ ആറ്‌ സിപിഎം അംഗങ്ങളുടെ പിന്തുണയോടെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ ഭരണം പിടിച്ചത്‌. കേരളാ കോണ്‍ഗ്രസിനും ആറ്‌ അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിലുണ്ട്‌. 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ 12 പേരുടെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസ്‌ ഭരണത്തിലെത്തുകയായിരുന്നു. സിപിഐയിലെ ഏക അംഗം പി.സുഗുണന്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. പി.സി.ജോര്‍ജിന്റെ ജനപക്ഷ മുന്നണിയുടെ പ്രതിനിധി ലിസി സെബാസ്റ്റ്യന്‍ വോട്ട്‌ അസാധുവാക്കി. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ്‌ ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചതോടെയാണ്‌ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ തുടക്കമായത്‌. അതേസമയം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച കേരളാ കോണ്‍ഗ്രസ്‌ നിലപാട്‌ രാഷ്ട്രീയ വഞ്ചനയാണെന്ന്‌ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പ്രതികരിച്ചു.