Breaking News

Trending right now:
Description
 
May 03, 2017

ശബരിനാഥിനു വധു ദിവ്യ എസ്‌.അയ്യര്‍

image സൗഹൃദം പ്രണയത്തിനു വഴിമാറി. അരുവിക്കര മണ്ഡലം എംഎല്‍എ കെ.എസ്‌.ശബരിനാഥനും തിരുവനന്തപുരം സബ്‌ കലക്ടര്‍ ദിവ്യ എസ്‌.അയ്യരും വിവാഹിതരാകുന്നു. അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവും മന്ത്രിയും സ്‌പീക്കറുമായിരുന്ന ജി.കാര്‍ത്തികേയന്റെയും പ്രഫ. എം.ടി.സുലേഖയുടെയും മകനാണ്‌ ശബരി. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ ഐഎസ്‌ആര്‍ഒ മുന്‍ ഉദ്യോഗസ്ഥന്‍ ശേഷയ്യരുടെയും ഭഗവതി അമ്മാളുടെയും മകളാണ്‌ ദിവ്യ. കോട്ടയം സബ്‌കലക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ദിവ്യ തിരുവനന്തപുരത്ത്‌ എത്തിയതോടെയാണ്‌ ഇരുവരും അടുക്കുന്നത്‌. ഐഎഎസുകാരി എന്നതിനു പുറമേ ഗായിക, നര്‍ത്തകി, അഭിനേതാവ്‌ എന്നീ നിലകളിലും പ്രഗത്ഭയാണ്‌ ദിവ്യ. മെഡിക്കല്‍ ബിരുദം നേടിയ ദിവ്യ സിവില്‍സര്‍വീസ്‌ പരീക്ഷയില്‍ 48-ാം റാങ്ക്‌ നേടിയാണ്‌ മികവു തെളിയിച്ചത്‌. ശബരി തങ്ങളുടെ ഇഷ്ടം മണ്ഡലത്തിലെ പൊതുപരിപാടിയില്‍ നാട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട്‌ ഫെയ്‌സ്‌ബുക്കില്‍ കുറിക്കുകയും ചെയ്‌തു. അരുവിക്കര മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറിയ ശബരിനാഥന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മിന്നുന്ന വിജയം നേടി. എംബിഎ ബിരുദധാരിയായ ശബരിനാഥന്‍ ടാറ്റ ഗ്രൂപ്പിലെ ജോലി ഉപേക്ഷിച്ചാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌.