Breaking News

Trending right now:
Description
 
May 02, 2017

ഫൊക്കാനാ സാഹിത്യസമ്മേളനത്തില്‍ ഡോ.എം.എന്‍ കാര്‍ശേരിയും റഫീക്‌ അഹമ്മദും മുഖ്യാതിഥികള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാനാ മേയ്‌ 27നു ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന സാഹിത്യ സമ്മേളനം ഗാനരചയിതാവും കവിയുമായ റഫീക്‌ അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. എഴുത്തുകാരന്‍ ഡോ.എം.എന്‍.കാര്‍ശേരി അധ്യക്ഷതവഹിക്കും. കവി അലങ്കോട്‌ കേരളാ കൃഷ്‌ണന്‍ മുഖ്യപ്രഭാഷകനായിരിക്കും. എഴുത്തുകാരന്‍ ശൂരനാട്‌ രവി, കുര്യന്‍ പാമ്പാടി, ഹക്കിം വെളിയം, അശോകന്‍ നാലപ്പാട്‌, അന്ത്രപ്പള്ളി തെമ്മണം കോഡ്‌ തിയറ്റര്‍ വില്ലേജ്‌ നാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സരിത നാലപ്പാട്‌ രചിച്ച മഹാകവി നാലപ്പാട്‌ ഋഷികവി നാരായണമേനോന്റെ ലഖു ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍കളമാണ്‌ സാഹിത്യ സമ്മേളനത്തിന്റെ കോ ഓര്‍ഡിനേറ്റര്‍. ലോക മലയാളികള്‍ക്കുമുമ്പില്‍ മലയാളസാഹിത്യകാരന്മാരെ അവതരിപ്പിച്ച ആദ്യ പ്രവാസി സംഘടനയാണ്‌ ഫൊക്കാനാ. സാഹിത്യകാരന്മാരെയും ചലച്ചിത്രപ്രവര്‍ത്തകരെയും എന്നും ആദരിക്കാന്‍ ഫൊക്കാനയ്‌ക്കു കഴിയുന്നു. ഫൊക്കാനാ നടപ്പാക്കിവരുന്ന പദ്ധതികള്‍ ജീവകാരുണ്യമേഖലയില്‍ എത്തിക്കുക എന്ന ലക്ഷ്യവുമുണ്ട്‌. രണ്ടുവര്‍ഷത്തിനുള്ളില്‍ ഫൊക്കാനാ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്‌ഘാടനവും കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്രരംഗത്തെ പ്രതിഭകള്‍, സാഹിത്യരംഗത്തെ പ്രഗത്ഭര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരള കണ്‍വന്‍ഷന്‍ ചരിത്രസംഭവമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഫൊക്കാനാ പ്രസിഡന്റ്‌ തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജി വര്‍ഗീസ്‌, എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയ്‌ ഇട്ടന്‍, ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ വര്‍ഗീസ്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സന്‍ ലീലാ മാരേട്ട്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, മറ്റു എക്‌സിക്യുട്ടീവ്‌ അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.