May 01, 2017
മഹാഗണപതിക്കു മുമ്പില്‍ നടന്ജയറാം കൊട്ടിക്കയറി
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവത്തോടനുബന്ധിച്ച്
ചലച്ചിത്ര നടന് ജയറാമും സംഘവും അവതരിപ്പിച്ച പാഞ്ചാരിമേളം ഭക്തര്‍ക്ക്
നവ്യാനുഭവമായി. ഗണപതിക്ഷേത്രത്തിലെ പത്താം ഉത്സവത്തോടനുബന്ധിച്ചാണ്
ക്ഷേത്രനടയില്‍ ജയറാം പാഞ്ചേരിമേളം അവതരിപ്പിച്ചത്. ജയറാമിനൊപ്പം നൂറിലേറെ
കലാകാരന്മാരും പങ്കെടുത്തു. രണ്ടരമണിക്കര് മേളം നീണ്ടുനിന്നു.
ആരോഹണ-അവരോഹണമായാണ് മേളം കൊട്ടിക്കയറിയത്. ചെണ്ട, കുഴല്‍, ഇലത്താളം,
കൊമ്പ് എന്നിവയുടെ താളവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വലതുകൈയില്‍ കോലും
ഇതുകൈയും ഉപയോഗിച്ച് അസുരവാദ്യമായ ചെണ്ടയില്‍ മേളത്തിന്റെ
അകമ്പടിയൊരുക്കുന്ന ജയറാമിന്റെ പാടവം വീക്ഷിക്കാനും ആ്സ്വദിക്കാനും
എത്തിയവര്‍ ആയിരങ്ങളായിരുന്നു. ജനബാഹുല്യംനിമിത്തമുണ്ടായ തിരക്കില്‍
സുരക്ഷയൊരുക്കാന്‍ പൊലീസും എത്തിയിരുന്നു.