Breaking News

Trending right now:
Description
 
May 01, 2017

സംസ്ഥാനത്ത്‌ ഇന്നുമുതല്‍ ചുവന്ന ബീക്കണിന്‌ നിരോധനം

image മേയ്‌ ഒന്നുമുതല്‍ രാജ്യത്തെ വാഹനങ്ങളില്‍ ബീക്കന്‍ ലൈറ്റിനു നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത്‌ നടപ്പാക്കി. സര്‍ക്കാര്‍ വാഹനങ്ങളുടെ ബീക്കണ്‍ ലൈറ്റ്‌ ഒഴിവാക്കാനും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ക്കു റജിസ്‌ട്രേഷന്‍ നമ്പര്‍കൂടി നിര്‍ബന്ധമാക്കാനുമുള്ള മന്ത്രിസഭ തീരുമാനവും പ്രാബല്യത്തിലായി. ഗവര്‍ണര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തീരുമാനം നടപ്പാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും വകുപ്പുമേധാവികള്‍ക്കും കേരള സ്റ്റേറ്റ്‌ ഒന്ന്‌, രണ്ട്‌ തുടങ്ങിയ നമ്പരുകള്‍ക്കൊപ്പം റജിസ്‌ട്രേഷന്‍ നമ്പരുകളും പ്രദര്‍ശിപ്പിക്കും. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തില്‍ നമ്പര്‍ പ്ലേറ്റിനു പകരം അശോകസ്‌തംഭ മുദ്രതന്നെ തുടരും. ആംബുലന്‍സ്‌, ഫയര്‍ഫോഴ്‌സ്‌, പൊലീസ്‌ ഉള്‍പ്പെടെ അടിയന്തര സേവന വാഹനങ്ങള്‍ക്ക്‌ ബീക്കണ്‍ ലൈറ്റ്‌ തുടര്‍ന്നും ഉപയോഗിക്കാവുന്നവിധമാണ്‌ നിയമം പ്രാബല്യത്തിലായത്‌.