Breaking News

Trending right now:
Description
 
May 01, 2017

ഇന്നു മുതല്‍ റേഷന്‍കടകളുടെ അനിശ്ചിതകാല സമരം

image സംസ്ഥാനത്തെ റേഷന്‍കടകള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക്‌ അടച്ചുകൊണ്ടു സമരം നടത്തുമെന്നു ഓള്‍ കേരള റീടെയ്‌ല്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. റേഷന്‍കടകളുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്നും ജീവന പര്യാപ്‌ത വേതനം അനുവദിക്കണമെന്നു ആവശ്യപ്പെട്ടുമാണ്‌ സമരം. സംസ്ഥാനത്തെ 14,000 ത്തോളം റേഷന്‍കടകള്‍ അടച്ചിടും. ഭക്ഷ്യവകുപ്പ്‌ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം അവസാനിപ്പിക്കാതെ പ്രശ്‌നത്തിനു പരിഹാരം കാണാനാവില്ലെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. ചൊവ്വാഴ്‌ച സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണയും ഉപവാസവും സംഘടിപ്പിക്കും. താലൂക്ക്‌ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗവും സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.