Breaking News

Trending right now:
Description
 
Apr 30, 2017

കോണ്‍ഗ്രസുകാര്‍ സ്‌ത്രീ പീഡകരാണെന്നു മന്ത്രി എം.എം.മണി

image കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സ്‌ത്രീപീഡനത്തിന്റെ ആളുകളാണെന്നു മന്ത്രി എം.എം.മണി കുഞ്ചിത്തണ്ണിയില്‍ വ്യക്തമാക്കി. ഈ കോണ്‍ഗ്രസുകാര്‍ക്കൊരു പണിയുണ്ട്‌. ഇവന്മാര്‍ എന്നാവേണേലും ചെയ്യും. അവന്മാരുടെ പണി അതാ.ഏറ്റവും സ്‌ത്രീപീഡനത്തിന്റെ ആളുകള്‍ ലോകത്തെ ഇവരാ. ഞാന്‍ ഒരുപാട്‌ അങ്ങുപോകുന്നില്ല. പോകുമ്പോള്‍ വഷളാകും. ഞങ്ങളുടെ ഏതെങ്കിലും നേതാക്കന്മാര്‍ സ്‌ത്രീപീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ? ഏതെങ്കിലും ആക്ഷേപം വന്നിട്ടുണ്ടോ? സ്‌ത്രീകളെ ബഹുമാനിക്കുകയല്ലാതെ ചെയ്‌തിട്ടുണ്ടോ-മണി ചോദിച്ചു. വലിയ വായില്‍ പ്രസംഗിക്കുന്ന ചെന്നിത്തലയൊക്കെയുണ്ടല്ലോ.... ഉം അതൊക്കെ എനിക്കറിയാം. അതുകൊണ്ട്‌ ഞാനതൊന്നും പറയുന്നില്ല. പെമ്പിളൈ ഒരുമൈ സമരം തീര്‍ക്കാന്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി.