Breaking News

Trending right now:
Description
 
Apr 30, 2017

ഭാര്യ ഓടിച്ച കാറിടിച്ചു ഭര്‍ത്താവ്‌ മരിച്ചു; സംഭവം മൂന്നാറില്‍

image ബാംഗ്ലൂരിലെ ബ്രോഡ്‌ക്‌ ഐടി കമ്പനി ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം സ്വദേശി അശോക്‌ സുകുമാരന്‍ നായര്‍ (35) ഭാര്യയോടിച്ച കാറിനടയില്‍പെട്ടു മരിച്ചു. ശനിയാഴ്‌ച വൈകിട്ട്‌ ഏഴുമണിയോടെ മൂന്നാര്‍-മറയൂര്‍ റോഡിലാണ്‌ സംഭവം. അശോകിന്റെ ഭാര്യ രശ്‌മിയും മക്കളായ ശ്രദ്ധ, ശ്രേയ എന്നിവര്‍ കാറിലും തൊട്ടുമുമ്പില്‍ അശോക്‌ സൈക്കിളിലുമായാണ്‌ സഞ്ചരിച്ചിരുന്നത്‌. സൈക്ലിങ്‌ ഹോബിയാക്കിയ ആളാണ്‌ അശോക്‌. ഡ്രൈവിങ്ങിനിടെ രശ്‌മി മ്യൂസിക്‌ സിസ്‌റ്റം ഓണാക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട്‌ അശോകിന്റെ സൈക്കളില്‍ ഇടിച്ചു. റോഡിലേക്കുവീണ അശോകിന്റെ തലയിലൂടെ ചക്രം കയറിയിറങ്ങി. അപകടം വരുത്തിയ കാറില്‍ രശ്‌മിതന്നെ അശോകിനെ മൂന്നാറിലെ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശനിയാഴ്‌ച രാവിലെയാണ്‌ അശോകും കുടുംബവും മൂന്നാറില്‍ അവധി ചിലവഴിക്കാന്‍ എത്തിയത്‌.