Apr 30, 2017
മന്ത്രി മണിയുടെ രാജി: പെമ്പിളൈ ഒരുമൈ നിരാഹാര സമരം അവസാനിപ്പിച്ചു
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി എം.എം.മണി
രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തവര്‍
മൂന്നാറിലെ സമരപ്പന്തലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
അതേസമയം സത്യഗ്രഹ സമരം തുടരും. സമരപ്പന്തലില്‍ ചിക്കന്‍ബിരിയാണി കഴിച്ചാണ്
ഗോമതി, കൗസല്യ, രാജേശ്വരി എന്നിവര്‍ അഞ്ചുദിവസമായി നടത്തിവന്ന നിരാഹാര
സമരം അവസാനിപ്പിച്ചത്. നിരാഹാരം തുടര്‍ന്നാല്‍ പൊലീസ് പീഡിപ്പിക്കുമെന്നു
ഭയന്നും സമരം നടത്തുന്നവരുടെ ആരോഗ്യനില മോശമായതിനാലുമാണു സമരം
അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ഇവര്‍ പറയുന്നു. അതേസമയം, നിരാഹാരസമരം
നടത്തിയവരുടെ ആരോഗ്യനില മോശമാണെന്നു ഡോക്ടര്‍മാര്‍ പൊലീസിന്
റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് എതിരപ്പുകള്ക്കൊടുവില്
പൊലീസ് രാജേശ്വരിയെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്
ഗോമതിയേയും കൗസല്യയേയും പൊലീസ് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്കു
മാറ്റിയത്. ഇത് ഏറെ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. പിന്നീട് ഗോമതി,
കൗസല്യ, രാജേശ്വരി, ശ്രീലത ചന്ദ്രന് എന്നിവര്‍ സത്യഗ്രഹം നടത്തുമെന്നു
പ്രഖ്യാപിച്ചു.