Breaking News

Trending right now:
Description
 
Apr 29, 2017

നടിയും അവതാരകയുമായ സോണിക ചൗഹാന്‍ കാര്‍ അപകടത്തില്‍ മരിച്ചു

image നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ്‌ കാറിലുണ്ടായിരുന്ന നടി സോണിക ചൗഹാന്‍ മരിച്ചു. ശനിയാഴ്‌ച രാവിലെ കോല്‍ക്കത്തയിലെ രാഷ്‌ബിഹാരി അവന്യുവിനു സമീപമായിരുന്നു അപകടം. ടെലിവിഷന്‍ അവതാരകയായിരുന്നു സോണിക ചൗഹാന്‍. മിസ്‌ ഇന്ത്യ ഫൈനലിലും എത്തിയിട്ടുണ്ട്‌. സോണികയുടെ തലയ്‌ക്ക്‌ ഏറ്റ പരുക്കാണ്‌ മരണകാരണമായതെന്നാണ്‌ റിപ്പോര്‍ട്ട്‌. കാര്‍ ഓടിച്ചിരുന്നത്‌ സോണികയുടെ സുഹൃത്ത്‌ വിക്രം ചാറ്റര്‍ജിയാണ്‌. ടെലിവിഷന്‍ താരമാണ്‌ അദ്ദേഹം. വിക്രം ചാറ്റര്‍ജിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോല്‍ക്കത്ത സ്വദേശിനിയാണ്‌ സോണിക. പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി പരസ്യചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌.