Breaking News

Trending right now:
Description
 
Apr 29, 2017

ചെക്കിടിക്കാട്‌ സെന്റ്‌ ജോസഫ്‌ ചാപ്പലില്‍ തിരുനാളിനു കൊടിയേറി; പുതിയ കൊടിമരം വെഞ്ചരിച്ചു

image ആലപ്പുഴ എടത്വാ ചെക്കിടിക്കാട്‌ സെന്റ്‌ ജോസഫ്‌ ചാപ്പലില്‍ വിശുദ്ധ യൗസേഫ്‌ പിതാവിന്റെ തിരുനാളിനു കൊടിയേറി. വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ അസിസ്റ്റന്റ്‌ വികാരി ഫാ.ഫിലിപ്പോസ്‌ കേഴപ്ലാക്കല്‍ കാര്‍മികത്വംവഹിച്ചു. വചനസന്ദേശവും അദ്ദേഹം നല്‍കി. കുട്ടനാട്ടിലെ ആദ്യകാല പ്രമുഖ കര്‍ഷകനായിരുന്ന കരിക്കംപള്ളില്‍ കൊച്ചന്തോണിയുടെ സ്‌മരണയ്‌ക്കായി ചെറുമകന്‍ സജി കരിക്കംപള്ളില്‍ നിര്‍മിച്ചു നല്‍കിയ പുതിയ കൊടിമരത്തിന്റെ വെഞ്ചിരിപ്പു കര്‍മവും നടന്നു. ലൂര്‍ദ്ദ്‌ മാതാ ദേവാലയ വികാരി ഫാ.ജോര്‍ജ്‌ കൊച്ചുപറമ്പില്‍ ശുശ്രൂഷകള്‍ക്ക്‌ കാര്‍മികത്വംവഹിച്ചു. ഞായറാഴ്‌ച വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന.ഫാ.ഷോജി പുത്തന്‍പുരയ്‌ക്കല്‍ കാര്‍മികത്വംവഹിക്കും. ഫാ.ജോയിസ്‌ കാമിച്ചേരി പ്രസംഗിക്കും. തുടര്‍ന്ന്‌ കുരിശടിയില്‍നിന്നു ജപമാല പ്രദക്ഷിണം. മേയ്‌ ഒന്നിന്‌ രാവിലെ 10നു തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും. ഫാ.ജോബി കരിക്കംപള്ളില്‍ കാര്‍മികത്വംവഹിക്കും. ഫാ.ചാക്കോ മണ്ണിശേരി പ്രസംഗിക്കും. കൊടിയിറക്കിനുശേഷം നേര്‍ച്ചസദ്യയുണ്ടായിരിക്കും. പ്രസുദേന്തി സി.സി.തോമസ്‌ കരിക്കംപള്ളില്‍, കൈക്കാരന്‍ വി.എം.വര്‍ഗീസ്‌ വേളേപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.