Breaking News

Trending right now:
Description
 
Apr 29, 2017

അസഭ്യ ശ്രീമാന്‍ എന്നാണ്‌ മണിയുടെ വിളിപ്പേരെന്ന്‌ രമേശ്‌ ചെന്നിത്തല

image അസഭ്യ ശ്രീമാന്‍ എന്നാണ്‌ മന്ത്രി എം.എം.മണിയുടെ ഇപ്പോഴത്തെ വിളിപ്പേരെന്നും ആരെയാണ്‌ ഊളമ്പാറയ്‌ക്ക്‌ അയയ്‌ക്കേണ്ടതെന്നു ജനങ്ങള്‍ തീരുമാനിച്ചുകൊള്ളുമെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. മണി രാജിവയ്‌ക്കണമെന്നു ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ മൂന്നാറില്‍ നടത്തിയ ധര്‍ണയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച മണിക്കെതിരെ കേസ്‌ എടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടും പൊലീസ്‌ കേസ്‌ എടുക്കാത്തത്‌ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌. മുഖ്യമന്ത്രി പിണറായി വിജയനം മന്ത്രി എം.എം.മണിയും കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രി എം.എം.മണിയുടെ വായ്‌ അടപ്പിക്കാന്‍ സിപിഎം തയാറായില്ലെങ്കില്‍ അതു ടേപ്പ്‌ വച്ചു ഒട്ടിക്കേണ്ട ബാധ്യത യുഡിഎഫ്‌ ഏറ്റെടുക്കേണ്ടിവരുമെന്നു പ്രതിപക്ഷ ഉപനേതാവ്‌ എം.കെ.മുനീര്‍ വ്യക്തമാക്കി.