Breaking News

Trending right now:
Description
 
Apr 28, 2017

ചലച്ചിത്രതാരം വിനു ചക്രവര്‍ത്തി അന്തരിച്ചു

image പ്രമുഖ തമിഴ്‌നടന്‍ വിനു ചക്രവര്‍ത്തി (72) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ്‌ അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തിലുള്‍പ്പെടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. മലയാളം, തെലുങ്ക്‌, തമിഴ്‌, കന്നട ഭാഷകളിലായി അദ്ദേഹം ആയിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 30 മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. മേലേപ്പറമ്പിലെ ആണ്‍വീട്‌, തെങ്കാശിപ്പട്ടണം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും, ലേലം, സംഘം, മാണിക്യച്ചെമ്പഴുക്ക എന്നിവയാണ്‌ അദ്ദേഹം അഭിനയിച്ച മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍. വില്ലന്‍ വേഷം കൂടാതെ സഹനടന്‍, ഹാസ്യനടന്‍ വേഷങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. അസുഖബാധയെ തുടര്‍ന്ന്‌ അഭിനയ രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു. തെലുങ്കിലെ ബര്‍സന്‍കഥൈ കണ്ടതിമ്മയാണ്‌ ആദ്യചിത്രം. മധുരയിലാണ്‌ വിനു ചക്രവര്‍ത്തി ജനിച്ചത്‌.