Breaking News

Trending right now:
Description
 
Apr 28, 2017

ബാഹുബലി കേരളത്തിലെത്തി, ഫേസ്‌ ബുക്കില്‍ ലൈവ്‌

image അനുഷ്‌ക ഷെട്ടി, റാണാ ദഗുബാട്ടി, തമന്ന, പ്രഭാസ്‌, സത്യരാജ്‌, രമ്യാ കൃഷ്‌ണന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബാഹുബലി കേരളത്തിലെ 290 തിയറ്ററുകളില്‍ ഇന്ന്‌ പ്രദര്‍ശനത്തിനെത്തി. സിനിമയുടെ ആദ്യഭാഗം നേടിയ വിജയത്തിന്റെ തുടര്‍ച്ചയാകും രണ്ടാംഭാഗത്തിനുമെന്നാണ്‌ വ്യാഴാഴ്‌ച പ്രദര്‍ശനം ആരംഭിച്ച ഗള്‍ഫ്‌ മേഖയില്‍നിന്നുള്ള റിപ്പോര്‍ട്ട്‌. സംവിധായകന്‍ രാജമൗലിയുടെ മാസ്‌റ്റ്‌ പീസ്‌ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ്‌ ബാഹുബലി രണ്ടാംഭആഗം. പ്രദര്‍ശനത്തിന്‌ എത്തിയ തിയറ്ററുകളില്‍ അഞ്ചുഷോ വീതം ഉണ്ടാകും. ചിത്രത്തിന്റെ ആദ്യദിവസങ്ങളിലെ ടിക്കറ്റുകള്‍ നേരത്തെ വിറ്റുപോയിരുന്നു. അതേസമയം റിലീസ്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകം ഫേസ്‌ ബുക്കില്‍ ചിത്രം ലൈവായി. തിരുപ്പതി സ്വദേശിയുടെ ഫേസ്‌ ബുക്ക്‌ അക്കൗണ്ടിലൂടെയാണ്‌ സിനിമ പുറത്തായത്‌. സിനിമയുടെ ആദ്യ 51 മിനിട്ട്‌ ഭാഗമാണ്‌ ഫേസ്‌ബുക്ക്‌ ലൈവില്‍ പ്രദര്‍ശിപ്പിച്ചത്‌. തിയറ്ററില്‍നിന്നു മൊബൈല്‍ഫോണിലൂടെ ചിത്രീകരിച്ച വീഡിയോ ആണിതെന്നാണ്‌ കണ്ടെത്തല്‍.