Breaking News

Trending right now:
Description
 
Apr 28, 2017

ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്‌; മേയ്‌ ഒന്നുമുതല്‍ നടപ്പില്‍വരും

image സംസ്ഥാനത്ത്‌ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണമെന്നു ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്‌ ഉത്തരവിറക്കി. മേയ്‌ ഒന്നുമുതല്‍ നടപ്പില്‍വരും. ഇതനുസരിച്ച്‌ സെക്രട്ടറിയേറ്റ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയഭരണ, സഹകരണസ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണം. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്തുന്നതിന്‌ ഏപ്രില്‍ 10 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഔദ്യോഗികഭാഷാ ഉന്നതതലസമിതി യോഗം ചേര്‍ന്ന്‌ ഇക്കാര്യം വിലയിരുത്തിയിരുന്നു.