Breaking News

Trending right now:
Description
 
Apr 27, 2017

സൗമ്യവധക്കേസില്‍ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു

image സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ഹര്‍ജി സുപ്രിംകോടതി പരിഗണിച്ചു. ചീഫ്‌ ജസ്റ്റീസ്‌ ജെ.എസ്‌.ഖെഹാര്‍ അധ്യക്ഷനായ ആറംഗബെഞ്ചാണ്‌ ചേംബറില്‍വച്ച്‌ ഹര്‍ജി പരിശോധിച്ചത്‌. ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കി ഹര്‍ജി നേരത്തെ തുറന്ന കോടതിയില്‍ വാദം കേട്ട്‌ തള്ളിയിരുന്നു. കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്‌തിരുന്ന സൗമ്യയെ മാനഭംഗപ്പെടുത്തിയത്‌ ഗോവിന്ദച്ചാമിയാണെന്ന്‌ വ്യക്തമായിരുന്നെങ്കിലും സൗമ്യയെ ട്രെയിനില്‍നിന്ന്‌ തള്ളിയിട്ടതിനു വ്യക്തമായ തെളിവില്ലെന്നാണ്‌ കോടതി വ്യക്തമാക്കിയിരുന്നത്‌. സൗമ്യക്കെതിരെ ട്രെയിനിനുള്ളില്‍ ആക്രമണം ഉണ്ടായതായും അതിനു പിന്നാലെ സൗമ്യ ട്രെയിനില്‍നിന്നു ചാടിരക്ഷപ്പെട്ടതായും ഒരു മധ്യവയ്‌സ്‌കന്‍ പറഞ്ഞതായി രണ്ടുസാക്ഷികള്‍ മൊഴിനല്‍കിയതു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിരുന്നു.