Breaking News

Trending right now:
Description
 
Apr 27, 2017

മാര്‍ ക്രിസോസ്‌റ്റം നൂറിന്റെ നിറവില്‍

image ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയ്‌ക്ക്‌ ഇന്നു പിറന്നാള്‍. നൂറാം വയസിന്റെ നിറവിലാണ്‌ അദ്ദേഹം. മാര്‍ ക്രിസോസ്‌റ്റത്തിന്റെ ഉയരത്തോളം പേരുന്ന പൂച്ചെണ്ട്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവ പിറന്നാള്‍ ആശംസ നേര്‍ന്ന്‌ സമ്മാനിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ദീര്‍ഘായുസിനുവേണ്ടി പ്രാര്‍ഥിച്ചാണ്‌ പരിശുദ്ധ ബാവാ മടങ്ങിയത്‌. ദിവസവും മണിക്കൂറുകളോളം നീളുന്ന വ്യക്തിപരമായ പ്രാര്‍ഥനയും ധ്യാനവും ജീവിതത്തിലെ നിഷ്‌ഠകഴും അദ്ദേഹം മുടക്കാറില്ല. എപ്പോഴും പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്ന ശീലമാണുള്ളത്‌. പരിപാടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ സഭ, സമുദായം, രാഷ്ട്രീയം എന്നീ പരിഗണനകളും ഉണ്ടായിരിക്കില്ല. ചെറുതും വലുതുമായ എല്ലാ പരിപാടികള്‍ക്കും പോകും. യാത്രയും വലിയ മെത്രാപ്പൊലീത്തയ്‌ക്ക്‌ ഹരമാണ്‌. തിരുമേനി ദിവസവും ശരാശരി നാനൂറ്‌ കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ട്‌. കപ്പ്‌, കാച്ചില്‍, ചേമ്പ്‌, ചേന എന്നിവയെല്ലാം ചേര്‍ന്നുള്ള പുഴുക്കാണ്‌ ഇഷ്ടവിഭവം. അതോടൊപ്പം കാന്താരിചമ്മന്തിയും. രോഗത്തെയും മരണത്തെയും ലാഘവത്തോടുകൂടി കാണാനുള്ള ദാര്‍ശനികതയും അതോടൊപ്പംതന്നെ ജീവിതം ആഘോഷമാക്കി മാറ്റാനുള്ളു അപൂര്‍വ കഴിവും വലിയ മെത്രാപ്പൊലീത്തയ്‌ക്കുണ്ട്‌.