Breaking News

Trending right now:
Description
 
Apr 25, 2017

മാപ്പുപറയില്ല; ശൈലി മാറ്റില്ല: എം.എം.മണി

image ഇരുപതേക്കറില്‍ താന്‍പറഞ്ഞകാര്യങ്ങള്‍ വളച്ചൊടിച്ച്‌ തന്നെ വെറുതെ ഉപദ്രവിക്കുകയാണെന്നു മന്ത്രി എം.എം.മണി വ്യക്തമാക്കി. ഇതിന്റെ പേരില്‍ താന്‍ മാപ്പുപറയില്ല. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നാലും തന്റെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സമരത്തിന്‌ ഇരുത്തിയവര്‍തന്നെ സമരം അവസാനിപ്പിക്കട്ടെ. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ രാജിവയ്‌ക്കുകയുള്ളൂ. അല്ലാതെ വഴിയെ പോകുന്നവര്‍ പറഞ്ഞാല്‍ രാജിവയ്‌ക്കാന്‍ തയാറല്ലെന്നും മണി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ തന്നെ എന്നും വേട്ടയാടിയിട്ടേയുള്ളൂ. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ്‌ ഖേദപ്രകടനം നടത്തിയത്‌. സിപിഐയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ സിപിഐയും പ്രാദേശിക നേതൃത്വവും തന്നെയും മുഖ്യമന്ത്രിയേയും ചവിട്ടിത്തേയ്‌ക്കുന്ന പ്രവണതയാണ്‌ കാണുന്നത്‌. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ.സുരേഷ്‌ കുമാറിനെതിരെയും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. പൊതുപ്രവര്‍ത്തനം സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗമായി ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി എം.എം.മണി വ്യക്തമാക്കി.