Breaking News

Trending right now:
Description
 
Apr 24, 2017

മാര്‍ തോമസ്‌ തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍

image ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ്‌ തറയില്‍ അഭിഷിക്തനായി. പുതുഞായര്‍ ദിവസം അതിരൂപതയുടെ ആസ്ഥാന ദേവാലയമായ മെത്രാപ്പൊലീത്തന്‍ പള്ളിയിലെ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി മുഖ്യകാര്‍മികനായിരുന്ന ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നല്‍കി. ആര്‍്‌ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ പുതിയ മെത്രാന്‌ സ്‌നേഹചുംബനം നല്‍കി. സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവാ, ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്ത എന്നിവര്‍ പ്രസംഗിച്ചു. പിന്നീട്‌ മാര്‍ തോമസ്‌ തറയിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു. കൊല്ലം, അമ്പൂരി, തിരുവനന്തപുരം ഫൊറോനകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മിഷന്റെ ചുമതലയാണ്‌ പുതിയ സഹായമെത്രാന്‌ നല്‍കിയിട്ടുണ്ട്‌. അതിരൂപതയിലെ സന്യാസഭകളിലെ വൈദികരും സിസ്റ്റേഴ്‌സും ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രാര്‍ഥനാമന്ത്രങ്ങളോടെ ചടങ്ങില്‍ പങ്കെടുത്തു.