Breaking News

Trending right now:
Description
 
Apr 24, 2017

ഇടുക്കിയില്‍ എന്‍ഡിഎയുടെ ഹര്‍ത്താല്‍

image മന്ത്രി എം.എം.മണി രാജിവയ്‌ക്കണമെന്നു ആവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. പെമ്പിളൈ ഒരുമൈ കൂട്ടായ്‌മയിലെ സ്‌ത്രീകളെക്കുറിച്ച്‌ നടത്തിയ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍. ഹര്‍ത്താല്‍തുടങ്ങി ആദ്യമണിക്കൂറുകളില്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരനും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. ഹര്‍ത്താലിനൊപ്പം കോണ്‍ഗ്രസ്‌ ജില്ലയില്‍ കരിദിനം ആചരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. എല്ലാ പഞ്ചായത്തുകളിലും പന്തംകൊളുത്തി പ്രകടനവും നടത്തും. മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളി തിരുനാള്‍, തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം ഉത്സവം, എന്‍ട്രന്‍സ്‌ പരീക്ഷ, ആശുപത്രി, വിവാഹം, പാത്രം, പത്രം എന്നിവയെ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.