Breaking News

Trending right now:
Description
 
Apr 22, 2017

എം.കെ.മുനീര്‍ മുസ്ലീംലീഗ്‌ നിയമസഭാകക്ഷി നേതാവ്‌

image മുസ്ലീംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ തുടര്‍ന്ന്‌ എം.കെ.മുനീറിനെ മുസ്ലീംലീഗ്‌ നിയമസഭാക്ഷി നേതാവായി തിരഞ്ഞെടുത്തു. പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക്‌ പോകുന്ന ഒഴിവിലാണ്‌ മുനീര്‍ നിയമസഭയില്‍ ലീഗിനെ നയിക്കുന്നത്‌. പ്രതിപക്ഷ ഉപനേതാവ്‌ സ്ഥാനവും ഇതോടൊപ്പം ലഭിക്കും. വി.കെ.ഇബ്രാഹിംകുഞ്ഞാണ്‌ നിലവില്‍ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്‌. കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുന്നതോടെ വരുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്നീട്‌ തീരുമാനിക്കുമെന്നും ഹൈദരലി ശിഹാബ്‌ തങ്ങള്‍ അറിയിച്ചു.