Breaking News

Trending right now:
Description
 
Apr 22, 2017

മേരി ചെറിയാന്‍ ഷിക്കാഗോയില്‍ നിര്യാതയായി

image ചെങ്ങന്നൂര്‍ പള്ളിത്താഴയില്‍ വീട്ടില്‍ പരേതനായ പി.ടി.ചെറിയാന്റെ ഭാര്യ മേരി ചെറിയാന്‍ (78) ഷിക്കാഗോയില്‍ നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച രാവിലെ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടത്തി. ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സെറാഫിന്‍ മുഖ്യകാര്‍മികത്വംവഹിച്ചു. ചെങ്ങന്നൂര്‍ ബഥേല്‍ അരമന ചാപോള്‍ ഇടവക അംഗവും ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക അംഗവുമായിരുന്നു. മക്കള്‍: തോമസ്‌ ചെറിയാന്‍, ജൂലി ചാക്കോ. മരുമക്കള്‍: ഷേര്‍ളി തോമസ്‌, ഏബ്രഹാം ചാക്കോ. സഹോദരങ്ങള്‍: ഫാ.റ്റി.എ.തോമസ്‌ (ന്യൂയോര്‍ക്ക്‌), പരേതനായ കെ.എം.മാത്യു (പാണ്ടനാട്‌), രാജന്‍ ഏബ്രഹാം (ദോഹ), ഓ.റ്റി.ഏബ്രഹാം (ഹൂസ്‌റ്റണ്‍), സുമോള്‍ ജോര്‍ജ്‌ (കാനഡ), രമണി സഖറിയ (തിരുവല്ല).