Breaking News

Trending right now:
Description
 
Apr 22, 2017

മരക്കുരിശ്‌ നീക്കംചെയ്‌തു; കയ്യേറ്റങ്ങള്‍ക്ക്‌ സര്‍ക്കാര്‍ എതിരെന്ന്‌ മുഖ്യമന്ത്രി

image മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കയ്യേറ്റഭൂമിയില്‍ റവന്യുവകുപ്പ്‌ ഒഴിപ്പിച്ചതിനു പിന്നാലെ വീണ്ടും സ്ഥാപിച്ച മരക്കുരിശ്‌ നീക്കം ചെയ്‌തു. കുരിശ്‌ സ്ഥാപിച്ചവര്‍ തന്നെയാണ്‌ നീക്കം ചെയ്‌തതെന്നാണ്‌ സൂചന. വ്യാഴാഴ്‌ച ഇവിടെ ഉണ്ടായിരുന്ന കുരിശ്‌ റവന്യുവകുപ്പ്‌ ജെസിബി ഉപയോഗിച്ച്‌ പൊളിച്ചുമാറ്റിയിരുന്നു ഇതിനു പകരമായിട്ടാണ്‌ രണ്ടുമീറ്ററോളം ഉയരമുള്ള മരക്കുരിശ്‌ വെള്ളിയാഴ്‌ച സ്ഥാപിച്ചത്‌. അതേസമയം, മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക്‌ സര്‍ക്കാര്‍ എതിരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കും. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ റവന്യുവകുപ്പും പൊലീസും ഒരുമിച്ചു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ഭൂമി കയ്യേറിയിട്ടുള്ളവരുടെ പട്ടിക അടിയന്തരമായി തയാറാക്കാനും ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.