Breaking News

Trending right now:
Description
 
Apr 22, 2017

മാര്‍ തോമസ്‌ തറയിലിന്റെ മെത്രാഭിഷേകം ഞായറാഴ്‌ച

image ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ റവ.ഡോ.തോമസ്‌ തറയിലിന്റെ മെത്രാഭിഷേകം ഞായറാഴ്‌ച രണ്ടിന്‌ ചങ്ങനാശേരി സെന്റ്‌ മേരീസ്‌ മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യകാര്‍മികത്വംവഹിക്കും. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ എന്നിവര്‍ സഹകാര്‍മികരായിരിക്കും. കെസിബിസി ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം സന്ദേശം നല്‍കും. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. ക്‌നാനായ യാക്കോബായ സഭാധ്യക്ഷന്‍ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത അനുമോദനപ്രസംഗം നടത്തും. ആര്‍ച്ച്‌ ഡീക്കണ്‍ മോണ്‍. ജോസഫ്‌ മുണ്ടകത്തില്‍ നിയുക്ത മെത്രാനെ മദ്‌ബഹയിലേക്ക്‌ ആനയിക്കും.സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഉത്തരവ്‌ അതിരൂപതാ ചാന്‍സലര്‍ റവ.ഡോ.ടോം പുത്തന്‍കളം വായിക്കും. തുടര്‍ന്ന്‌ മെത്രാഭിഷേക ശുശ്രൂഷകള്‍ തുടങ്ങും. മെത്രാഭിഷേക കര്‍മങ്ങള്‍ക്കുശേഷം മാര്‍ തോമസ്‌ തറയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. നിയുക്ത മെത്രാന്റെ താല്‍പര്യപ്രകാരം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം തുടക്കമാകും.