Breaking News

Trending right now:
Description
 
Apr 22, 2017

ലോറിയുമായി കാര്‍ കൂട്ടിയിടിച്ച്‌ ഡോക്ടര്‍മരിച്ചു

image പെരുമ്പാവൂരിനു സമീപം പുല്ലുവഴിയില്‍ കാര്‍ തടിലോറിയുമായി കൂട്ടിയിടിച്ച്‌ കാറില്‍ യാത്ര ചെയ്‌തിരുന്ന യുവ ഡോക്ടര്‍ കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്‌ക്കാട്ടുമല തെരുവത്ത്‌ ഡോ.ആകാശ്‌ തോമസ്‌ (26) മരിച്ചു. കാര്‍ ഓടിച്ചിരുന്ന പിതാവ്‌ തോമസ്‌, ഒപ്പമുണ്ടായിരുന്ന ഭാര്യ സൂസമ്മ എന്നിവരെ ഗുരുതര പരുക്കുകളോടെ ആലവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജര്‍മനിയില്‍ ഉപരിപഠനം നടത്തുകയായിരുന്നു ഡോ.ആകാശ്‌ ഓസ്‌ട്രേലിയയിലേക്കു പോകുന്നതിന്‌ വിമാനത്താവളത്തിലേക്ക്‌ പോകുന്നതിനിടെ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സൂസമ്മയുടെ നില അതീവഗുരുതരമാണ്‌. ആകാശ്‌ രണ്ടുമാസമായി നാട്ടിലുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലുളള സഹോദരങ്ങള്‍ ആശിഷ്‌, ആനന്ദ്‌ എന്നിവരെ സന്ദര്‍ശിച്ചശേഷം ജര്‍മ്മനിക്കു പോകാനായിരുന്നു തീരുമാനം. ഡോ.ആകാശ്‌ ഒരുവര്‍ഷത്തോളം പാലാ മരിയന്‍ മെഡിക്കല്‍സെന്ററില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സംസ്‌കാരം പിന്നീട്‌.