Breaking News

Trending right now:
Description
 
Apr 21, 2017

ആഷ്‌ലി സാമുവേലിന്‌ ബോസ്‌റ്റേണ്‍ മലയാളി സമൂഹം വിടനല്‍കി

image കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിര്യാതനായ ബോസ്‌റ്റണ്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗം ആഷ്‌ലി സാമുവേലിന്‌ (16) ബോസ്‌റ്റേണ്‍ മലയാളി സമൂഹം വിടനല്‍കി. പത്തനംതിട്ട മാക്കാംകുന്ന്‌ സെന്റ്‌ സ്റ്റീഫന്‍ കത്തീഡ്രല്‍ അംഗം അഴൂര്‍ ഒഴുമണ്ണില്‍ ബഞ്ചമിന്‍ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകളാണ്‌. ബോസ്‌റ്റേണ്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെള്ളിയാഴ്‌ച രാവിലെ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചുവരെ എട്ടുവരെ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. മലയാളി സമൂഹം അന്ത്യാജ്ഞലി അര്‍പ്പിച്ചു. ബോസ്‌റ്റണ്‍ പയനിയര്‍ ചാര്‍ട്ടര്‍ സ്‌കൂളിലെ പതിനൊന്നാംക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു ആഷ്‌ലി. കഴിഞ്ഞ 15നു ഡല്‍ഹിയില്‍നിന്നു ആഗ്രയിലേക്കുള്ള യാത്രക്കിടയിലായിരുന്നു മരണം. ആഷ്‌ലിയും അധ്യാപകരും ഉള്‍പ്പെടെയുള്ള ഏഴംഗസംഘം ഇന്ത്യയിലെ ഓര്‍ഫനേജുകള്‍ സന്ദര്‍ശിക്കുന്നത്‌ എത്തിയതായിരുന്നു. ബോസ്‌റ്റേണിലെ ഇടവകപള്ളിയില്‍ പെസഹാ പെരുന്നാളില്‍ ആഷ്‌ലി പങ്കെടുത്തു പെസഹാ അപ്പവും സ്വീകരിച്ച്‌ മാതാപിതാക്കളോടും സണ്ടേസ്‌കൂള്‍ അധ്യാപകരോടും സുഹൃത്തുക്കളോടും യാത്രപറഞ്ഞ്‌ സമ്മാനപൊതികളുമായിട്ടാണ്‌ ആഷ്‌ലിയും സംഘവും ഇന്ത്യയിലെത്തിയത്‌.