Breaking News

Trending right now:
Description
 
Apr 21, 2017

യുക്‌മ ഈസ്റ്റ്‌ ആംഗ്‌ലിയ റീജിയന്‍ കായികമേള മേയ്‌ 20ന്‌ സൗത്തെണ്ടില്‍

റെജി നന്തിക്കാട്ട്‌
image യുക്‌മയുടെ പ്രധാന റീജിയനുകളില്‍ ഒന്നായ ഈസ്റ്റ്‌ ആംഗ്‌ലിയ റീജിയന്റെ കായികമേള മേയ്‌ 20ന്‌ സൗത്തെണ്ടിലെ ലെഷര്‍ ആന്‍ഡ്‌ ടെന്നീസ്‌ സെന്ററില്‍ നടക്കും. റീജിയന്‍ പ്രസിഡന്റ്‌ രഞ്‌ജിത്‌ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയോഗമാണ്‌ തീരുമാനം എടുത്തത്‌. 20ന്‌ രാവിലെ 11.30ന്‌ മാര്‍ച്ച്‌ പോസ്‌റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും. ലോകോത്തര നിലവാരമുള്ള സിന്തറ്റിക്‌ ട്രാക്കോടുകൂടിയ കായികവേദിയില്‍ മത്സരാര്‍ഥികള്‍ക്ക്‌ മെച്ചപ്പെട്ട പ്രകടനം നത്താന്‍കഴിയും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ ട്രോഫികള്‍ സമ്മാനിക്കും. കൂടുതല്‍ പോയിന്റ്‌ നേടുന്ന അസോസിയേഷന്‌ പ്രത്യേക പുരസ്‌കാരമുണ്ട്‌. റീജിയന്‍ കായികമേളകളില്‍ സിംഗിള്‍ ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ഗ്രൂപ്പ്‌ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്കുമാണ്‌ യുക്‌മ നാഷനല്‍ കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. മത്സരങ്ങളുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ ഇ മെയില്‍ സന്ദേശം അസോസിയേഷന്‍ കമ്മിറ്റികള്‍ക്ക്‌ ലഭ്യമാക്കും. റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത എക്‌സിക്യുട്ടീവ്‌ കമ്മിറ്റി ഭാവിപരിപാടികള്‍ക്ക്‌ രൂപംനല്‍കി. റീജിയന്റെ 2017ലെ കലാമേള ഒക്ടോബര്‍ ഏഴിന്‌ ബാസില്‍ഡനില്‍ നടക്കും. റീജിയന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിന്‌ സെക്രട്ടറി ജോജോ തെരുവാനുമായി ബന്ധപ്പെടണം. ഫോണ്‍: 07753329563