Breaking News

Trending right now:
Description
 
Apr 21, 2017

ആലപ്പുഴ ബീച്ച്‌ റോഡിലെ ഗതാഗതം നിയന്ത്രിക്കണമെന്നു ടിആര്‍എ

image ആലപ്പുഴ ബാച്ചിലൂടെയുള്ള എലിവേറ്റഡ്‌ ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുംവരെ ബീച്ചുറോഡിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) അധികൃതരോട്‌ ആവശ്യപ്പെട്ടു. റോഡിന്റെ നിലവിലുള്ള കുന്നുംകുഴിയുമായ സ്ഥിതിയെക്കുറിച്ച്‌ ധാരണയില്ലാതെ മറ്റുസ്ഥലങ്ങളില്‍നിന്ന്‌ എത്തുന്ന വാഹനങ്ങള്‍ മൂലം വന്‍ ഗതാഗതക്കുരുക്കാണ്‌ ഉണ്ടാകുന്നത്‌. ഇത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. പഴയ റോഡിന്റെ നടുവിലൂടെയാണ്‌ എലിവേറ്റഡ്‌ പാതയുടെ ഭീമന്‍ തൂണുകള്‍ നിര്‍മാണ ജോലികള്‍ നടക്കുന്നത്‌. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം ആകെ താറുമാറായി കിടക്കുന്ന ഈ റോഡിലൂടെ ആയിരക്കണക്കിന്‌ വാഹനങ്ങള്‍ സഞ്ചാരികളുമായി ബീച്ചില്‍ എത്തുന്നുണ്ട്‌. അന്തരീക്ഷം നിറഞ്ഞു പറന്നുപൊങ്ങുന്ന പൂഴിയും സിമിന്റുപൊടിയും വാഹനങ്ങളില്‍നിന്നുള്ള അമിതപുകയും വന്‍തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. ബീച്ചിലാകെ ജൈവ-അജൈവ മാലിന്യങ്ങളാണ്‌. ഇവിടെയെത്തുന്ന കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും അസുഖങ്ങള്‍ പെട്ടെന്നുണ്ടാകുന്നുണ്ടെന്നാണ്‌ പരാതി. വാഹനങ്ങളുടെ തിരക്കിനെ തുടര്‍ന്ന്‌ തുടരെയുള്ള അപകടങ്ങള്‍ വാക്കേറ്റവും സംഘര്‍ഷവും സൃഷ്ടിക്കുന്നതും പതിവായി. രണ്ടുകിലോമീറ്റര്‍വരുന്ന റോഡിലേക്ക്‌ സമീപവാസികളുടെ ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടാതിരുന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഒരുപരിധിവരെ പരിഹാരമാകും. സമീപത്തുള്ള റയില്‍വേ ലെവല്‍ക്രോസുകളിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന്‌ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.