Apr 19, 2017
കൊച്ചി വിമാനത്താവളത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ തുറന്നു
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ ടി-3
യാത്രക്കാര്്ക്കായി തുറന്നു കൊടുത്തു. ചൊവ്വാഴ്ച രാവിലെ 9.20ന്
ദുബായിലേക്കുളള എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനം ഇവിടെനിന്നു
പറന്നുയരുകയും ചെയ്തു. പുതിയ ടെര്‍മിനലില്‍ എത്തിയ യാത്രക്കാരെ മധുരവും
ഫെസിലിറ്റി മാപ്പും ഉള്‍പ്പെടെ നല്‍കിയാണ് ഡിപ്പാര്‍ച്ചര്‍ കവാടത്തില്‍
സിയാല്‍ അധികൃതര്‍ സ്വീകരിച്ചത്. പുതിയ സാഹചര്യത്തില്‍ ടി-1ന്റെ
പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ടി-1 രാജ്യാന്തര
ടെര്‍മിനലായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍
ആരംഭിക്കും. ടി-3ലെ പുതിയ പാര്‍ക്കിങ് സംവിധാനവും മറ്റുസൗകര്യങ്ങളും
അധികൃതര്‍ വിലയിരുത്തി. ഉച്ചയ്ക്ക് ഒന്നിനുശേഷമുള്ള എല്ലാ വിമാനങ്ങളും
ടി-3 ടെര്‍മിനലിലാണ് എത്തിയത്. അയ്യായിരത്തിലേറെ യാത്രക്കാര്‍ ഇന്നലെ
പുതിയ ടെര്‍മിനല്‍വഴി യാത്ര ചെയ്തു.