Breaking News

Trending right now:
Description
 
Apr 19, 2017

ഫൊക്കാന വനിതാഫോറം ഡിട്രോയിറ്റ്‌ റിജിയന്‌ പുതിയ ഭാരവാഹികള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന വനിതാഫോറത്തിന്റെ ഡിട്രോയിറ്റ്‌ റിജിയന്റെ ചെയര്‍ പേഴ്‌സണായി ഡെയിസണ്‍ ചാക്കോയേയും സെക്രട്ടറിയായി ഷാലന്‍ ജോര്‍ജിനെയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: അന്നാമ്മ മാത്യു (ട്രഷറര്‍), മറിയാമ്മ തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌), അന്നാമ്മ ജോര്‍ജ്‌ (സെക്രട്ടറി). ചാരിറ്റി രംഗത്ത്‌ സജീവമാകുകയെന്നതാണ്‌ വനിതാ ഫൊക്കാന ഫോറത്തിന്റെ ലക്ഷ്യം. വനിതകള്‍ ഒത്തൊരുമിച്ചിറങ്ങിയാല്‍ സമൂഹത്തിന്‌ ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ നിറവേറ്റാനാകുമെന്ന്‌ വിമന്‍സ്‌ ഫോറം ദേശീയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്‌ വ്യക്തമാക്കി. വനിതകള്‍ക്ക്‌ മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാറില്ല. പല കുടുംബങ്ങളിലും വനിതകള്‍ക്ക്‌ ജോലിയില്‍നിന്നുള്ള സമ്പാദ്യം ഉണ്ടെങ്കിലും അംഗീകാരമോ അവകാശമോ കിട്ടാറില്ലെന്നും ഇതിനൊരു മാറ്റം വരേണ്ടതുണ്ടെന്നും ദേശീയ ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.