Breaking News

Trending right now:
Description
 
Apr 18, 2017

ഭരണത്തിനെതിരെയുള്ള വിധിയെഴുത്ത്‌:പ്രതിപക്ഷനേതാവ്‌; വോട്ടുശതമാനം വര്‍ധിച്ചുവെന്ന്‌ പിണറായി

image മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ വിജയം ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കേരളത്തില്‍ 10 മാസത്തെ ഇടതു ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ മുഖമടിച്ചു നല്‍കിയ അടിയാണ്‌ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഉജ്ജ്വല വിജയത്തിന്‌ കാരണമായത്‌. സര്‍്‌ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഒരുനിമിഷംപോലും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കേരളത്തില്‍ താമര വിരിയിക്കാമെന്നുള്ളതു വ്യാമോഹം മാത്രമാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം ഫലം സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട്‌ ഇത്തവണ എല്‍ഡിഎഫിനു ലഭിച്ചു. വോട്ട്‌ ശതമാനത്തിലും വര്‍ധനയുണ്ടായി. കടുത്ത മത്സരം ഉണ്ടായതിനാല്‍ യുഡിഎഫിന്‌ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാനായില്ല. യുഡിഎഫിന്റെ വോട്ട്‌ ശതമാനത്തില്‍ കുറവുണ്ടായി. ബിജെപിയും പിന്നോട്ടുപോയി. എസ്‌ഡിപിഐയും വെല്‍ഫെയര്‍പാര്‍ട്ടിയും കൂടെചേര്‍ന്നിട്ടും യുഡിഎഫിനു വലിയ നോട്ടമുണ്ടാക്കാനായില്ലെന്നും പിണറായി വ്യക്‌്‌തമാക്കി.