Breaking News

Trending right now:
Description
 
Apr 18, 2017

സംസ്ഥാനത്ത്‌ 26നു ഹോണ്‍ വിമുക്തദിനം; ഡിജിപിയുടെ ഉത്തരവ്‌

image സംസ്ഥാന വ്യാപകമായി 26നു ഹോണ്‍ വിമുക്തദിനമായി ആചരിക്കും. ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ പൊലീസ്‌ മേധാവികള്‍ക്ക്‌ നിര്‍ദേശം നല്‍കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ടൂറിസം വകുപ്പ്‌, ഗതാഗതവകുപ്പ്‌, നിസ്സ്‌ എന്നിവരുടെ സഹകരണത്തോടെയാണ്‌ ദിനാചരണം സംഘടിപ്പിക്കുന്നത്‌. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വിവിധ പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ്‌ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട്‌ 22 മുതല്‍ സൈക്കിള്‍റാലി, പോസ്‌റ്റര്‍ പ്രദര്‍ശനം, മാജിക്‌ ഷോ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശാഖകള്‍ പ്രാദേശിക തലത്തിലാണ്‌ ബോധവത്‌കരണ പരിപാടി നടത്തുന്നത്‌. ഹോണ്‍ വിമുക്തദിനാചരണത്തിന്റെ ഉദ്‌ഘാടനം 26നു വൈകിട്ട്‌ 5.30ന്‌ തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.