Breaking News

Trending right now:
Description
 
Apr 17, 2017

മലയാറ്റൂരില്‍ മുത്തപ്പനെ വണങ്ങാന്‍ എത്തിയവര്‍ ലക്ഷങ്ങള്‍

image പൊന്നിന്‍കുരിശുമല മുത്തപ്പോ പൊന്‍മലകയറ്റം.... എന്ന പ്രാര്‍ഥനയോടെ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ മലയാറ്റൂര്‍ സെന്റ്‌ തോമസ്‌ പള്ളി കുരിശുമലകയറി അനുഗ്രഹങ്ങള്‍ നേടി. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ കുരിശുമല കയറുന്ന വിശുദ്ധവാരത്തില്‍ ഓശാന ഞായറാഴ്‌ച പുലര്‍ച്ചെ മുതല്‍ ഉയിര്‍പ്പുഞായര്‍വരെ ലക്ഷങ്ങള്‍ അനുഗ്രഹം തേടി എത്തിയിരുന്നു. പുതുഞായര്‍ തിരുനാളിന്‌ 20ന്‌ കൊടിയേറും. 23നാണ്‌ പുതുഞായര്‍. എട്ടാമിടം ആഘോഷിക്കുന്ന 30വരെ കുരിശുമലയിലേക്ക്‌ തീര്‍ഥാടകരുടെ തിരക്കായിരിക്കും. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന്‌ കാല്‍നടയായി മരകുരിശുമേന്തി മലകയറാന്‍ എത്തുന്നവരുമുണ്ട്‌. രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ഥാടകസംഘങ്ങള്‍ മരകുരിശുമായി മലകയറുന്നു. വിശ്വാസികള്‍ തീവ്രമായ പ്രാര്‍ഥനയോടെയാണ്‌ മല കയറുന്നത്‌. മുട്ടുകുത്തി മലകയറുന്നവരും ചെറിയകല്ലുകള്‍ തലയില്‍വച്ചു കയറുന്ന വിശ്വാസികളുമുണ്ട്‌. പള്ളിക്കും പരിസരത്തും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക്‌ ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട്‌ ഉണ്ടാകുന്നില്ല.