Breaking News

Trending right now:
Description
 
Apr 17, 2017

യേശുവിന്റെ പീഡാനുഭവദിനത്തില്‍ കാരുണ്യമായി സാന്റിഷ്‌

image തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന്‌ കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച എരുമേലി ഉള്ളാട്ട്‌ സാന്റിഷ്‌ ജോസഫ്‌ (42) രണ്ടുപേര്‍ക്ക്‌ പുതുജീവനേകിയാണ്‌ യാത്രയായത്‌. പാന്‍ക്രിയാസ്‌, കരള്‍, വൃക്കകള്‍ എന്നിവയാണ്‌ ദാനം ചെയ്‌തത്‌. യേശുവിന്റെ പീഡാനുഭവങ്ങളോടു ചേര്‍ത്തുവയ്‌ക്കുന്നതാണ്‌ ഈ പുണ്യപ്രവൃത്തി. ഫോട്ടോഗ്രാഫറായ സാന്റിഷ്‌ 13നു രാവിലെ വീട്ടില്‍വച്ചു കുഴഞ്ഞുവീണ്‌ അബോധാവസ്ഥയിലായതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.വിദഗ്‌ധ പരിശോധനയിലാണ്‌ തലച്ചോറിലെ രക്തസ്രാവമാണ്‌ കാരണമെന്നു കണ്ടെത്തിയെങ്കിലും 15ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ചു. മെഡിക്കല്‍കോളജ്‌ ആശുപത്രിയിലെ വിദഗ്‌ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ്‌ ഇതു സ്ഥിരീകരിച്ചത്‌. വിവരം സാന്റിഷിന്റെ ഭാര്യ ജോസ്‌മിയെയും പിതാവ്‌ ജോസഫ്‌ കുര്യാക്കോസിനെയും അറിയിച്ചതോടെ ദുഖാവസ്ഥയിലും അവയവദാനത്തിനു സമ്മതിക്കുകയായിരുന്നു. അമൃത ആശുപത്രിയിലെ വിദഗധ ഡോ.ദിനേഷിന്റെ നേതൃത്വത്തില്‍ നാലുമണിക്കൂര്‍കൊണ്ടാണ്‌ അവയവങ്ങള്‍ നീക്കം ചെയ്‌തത്‌. ഈ അവയവങ്ങള്‍ അമൃത, ലേക്ക്‌ഷോര്‍ എന്നീ ആശുപത്രികളിലെ രണ്ടു രോഗികള്‍ക്ക്‌ ശസ്‌ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചു.