Breaking News

Trending right now:
Description
 
Apr 16, 2017

ലോക മുത്തശ്ശി എമ്മ മൊറാനോ അന്തരിച്ചു

image ലോകമുത്തശ്ശി എന്നറിയപ്പെട്ടിരുന്ന ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്‌ത്രീ അന്തരിച്ചു. എമ്മ മൊറാനോയാണ്‌ മരിച്ചത്‌. 117 വയസായിരുന്നു പ്രായം. മൂന്നുരാജ്യങ്ങളിലായി തന്റെ ജീവിതം കഴിച്ച എമ്മ വടക്കന്‍ ഇറ്റലിയിലാണ്‌ അവസാനകാലം ചിലവഴിച്ചത്‌. ശനിയാഴ്‌ചയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. 19-ാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു എമ്മ. 1899 നവംബര്‍ 29നാണ്‌ു ജനിച്ചത്‌. ഈക്കാലത്തെ ജീവിതത്തിനിടയില്‍ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്ക്‌ ഇവര്‍ സാക്ഷിയായി. ഭക്ഷണക്രമമായിരുന്നു എമ്മയുടെ ആരോഗ്യരഹസ്യം. പ്രായമേറിയശേഷം ദിവസം രണ്ടു മുട്ട മാത്രമായിരുന്നു ഭക്ഷണം.