Breaking News

Trending right now:
Description
 
Apr 15, 2017

തയലോലപ്പറമ്പിലെ സൈബര്‍ ബന്ദ്‌ വിജയം

image ദുഖവെള്ളിയാചരണം തീക്ഷ്‌ണമാക്കി തലയോലപ്പറമ്പിലെ ജനങ്ങള്‍ സൈബര്‍ ബന്ദ്‌ ആചരിച്ചു. സെന്റ്‌ ജോര്‍ജ്‌ ഇടവകയിലെ വിശ്വാസിസമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു സൈബര്‍ ബന്ദ്‌ ആചരിച്ചത്‌. നാടുമുഴുവന്‍ ഇന്റര്‍നെറ്റിനെയും മൊബൈല്‍ഫോണിനെയും ദുഖവെള്ളിയാഴ്‌ച ദിവസം മറന്നു. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്‌, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവയുടെ വലിയതോതിലുള്ള ഉപയോഗം കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകളെ ഗൗരവമായി കാണുന്നതിനുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു സൈബര്‍ ബന്ദാചരണം. സ്‌മാര്‍ട്ട്‌ ഫോണുകള്‍ പലര്‍ക്കും ശരീരത്തിലെ അവയവം പോലെ ആയതോടെ വീടിനകത്തും പുറത്തും പരസ്‌പരമുള്ള സംസാരം കുറഞ്ഞു. കൂട്ടായ്‌മകള്‍ അന്യമായി, വ്യക്തി, കുടുംബ, സാമൂഹബന്ധങ്ങളിലെ വിള്ളലുകളെ വലുതാക്കുന്ന വില്ലന്മാരായി സൈബര്‍ സംസ്‌കാരം മാറുന്നതിനെതിരെയുള്ള ജാഗ്രതയും അവബോധം സൃഷ്ടിക്കലുമായിരുന്നു സൈബര്‍ ബന്ദിലൂടെ ഭാരവാഹികള്‍ ലക്ഷ്യമിട്ടത്‌.