Breaking News

Trending right now:
Description
 
Apr 13, 2017

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി

image ചലച്ചിത്രനടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കേസ്‌ ഏറ്റെടുക്കില്ലെന്ന്‌ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. കരള്‍രോഗമാണ്‌ മണിയുടെ മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാന്‍ സിബിഐ വിസമ്മതിച്ചത്‌. അതേസമയം, കേസ്‌ ഒരുമാസത്തിനകം സിബിഐ ഏറ്റെടുക്കണമെന്നാണ്‌ കോടതിയുടെ ഉത്തരവ്‌. നാടറിയുന്ന ചലച്ചിത്രനടന്റെ മരണത്തെ സംബന്ധിച്ച സത്യമറിയാന്‍ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമല്ല പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു. മണിയുടെ മരണത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ കെ.ആര്‍.രാമകൃഷ്‌ണനും മണിയുടെ ഭാര്യ നിമ്മിയും വെവ്വേറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്‌ കോടതിയുടെ ഉത്തരവ്‌.