Breaking News

Trending right now:
Description
 
Apr 13, 2017

അഞ്ചരക്കോടിയുടെ കാര്‍ കേരള നിരത്തിലിറങ്ങി

image അഞ്ചരക്കോടി രൂപയോളം വിലവരുന്ന ബ്രിട്ടീഷ്‌ നിര്‍മിത ആഡംബരകാര്‍ ചേര്‍ത്തല സബ്‌ ആര്‍ടി ഓഫിസിലെത്തിച്ചു റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 5.36 കോടി രൂപ വിലവരുന്ന ബെന്റ്‌ലി കമ്പനിയുടെ ബെന്റയ്‌ഗ മോഡല്‍ കാറിന്റെ റജിസ്‌ട്രേഷനാണ്‌ ബുധനാഴ്‌ച നടന്നത്‌. അരൂര്‍ കേന്ദ്രമായുള്ള ഫെയര്‍ എക്‌സ്‌പോര്‍ട്‌സ്‌ ഇന്ത്യ കമ്പനി ഡയറക്ടര്‍ വിജയകുമാര്‍ പിള്ളയുടെ പേരിലാണ്‌ കാര്‍ റജിസ്റ്റര്‍ ചെയ്‌തത്‌. ഇന്‍ഷ്വറന്‍സ്‌ പ്രീമിയം 4.14 ലക്ഷം രൂപയാണ്‌. നാലുപേര്‍ക്ക്‌ സഞ്ചരിക്കാവുന്ന പെട്രോള്‍ കാറിനു 5950 സിസി ശേഷിയും 2508 കിലോ ഭാരവുമുണ്ട്‌. നികുതിയായി 1.07 കോടി രൂപയും ഇഷ്ടനമ്പര്‍ ലഭിക്കുന്നതിന്‌ ഒരുലക്ഷം രൂപയും കഴിഞ്ഞദിവസം ആര്‍ടി ഓഫിസില്‍ അടച്ചിരുന്നു.