Breaking News

Trending right now:
Description
 
Jan 19, 2013

ഡോ.എബ്രാഹം മാര്‍ ജൂലിയസ്‌ കാക്കനാട്‌ നയിക്കുന്ന വിശുദ്ധനാട്‌ സന്ദര്‍ശനം

image
ഗിലയാദ്‌ മലഞ്ചെരിവുകള്‍ താണ്ടിയെത്തുന്ന കാറ്റിന്റെ വിശുദ്ധ സുഗന്ധമേറ്റ്‌, താഴ്വരകളിലെ ലില്ലിപൂക്കളുടെ സൗരഭ്യം നുകര്‍ന്ന്‌, ദേവതാരുക്കള്‍ മിഴി തുറക്കുന്ന സ്വര്‍ഗ ഭൂമിയിലേയ്‌ക്ക്‌ ഒരു യാത്ര നടത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സെഹിയോന്‍ ടൂര്‍ ആന്‍ഡ്‌ ട്രാവല്‍സ്‌ വിശുദ്ധനാട്ടിലേയ്‌ക്കുള്ള യാത്ര നടത്തുവാന്‍ അവസരം ഒരുക്കുന്നു. 

ഡോ. എബ്രാഹം മാര്‍ ജൂലിയസ്‌ കാക്കനാട്‌ നയിക്കുന്ന വിശുദ്ധനാട്‌ സന്ദര്‍ശനം മാര്‍ച്ച്‌ പതിനെട്ടിനാണ്‌.   പത്ത്‌ രാത്രിയും പതിനൊന്ന്‌ പകലും ഉള്ള ഈ ടൂര്‍ പാക്കേജിനുള്ള ബുക്കിംഗ്‌ ആരംഭിച്ചതായി സെഹിയോന്‍ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌ ഡയറക്ടര്‍ സിജോ എബ്രാഹം അറിയിച്ചു. 

മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ മക്ക കഴിഞ്ഞാല്‍ ഏറെ സന്ദര്‍ശകര്‍ എത്തുന്ന പുണ്യ സ്ഥലമാണ്‌ യേശുവിന്റെ ജന്മ സ്ഥലമായ ജെറുസലേം. യേശുനാഥന്‍ അറിവിലും ജ്ഞാനത്തിലും വളര്‍ന്ന നസ്രത്തില്‍ യേശുവിന്റെ ബാല്യത്തോടൊപ്പം രണ്ട്‌ ദിനരാത്രങ്ങള്‍ ചിലവിടാനും സന്ദര്‍ശകര്‍ക്ക്‌ സാധിക്കും. 

ബത്‌ലേഹിമിലെ തണുത്ത രാവില്‍ ഇടം തേടി നടന്ന ദൈവമാതാവിന്റെയും ജനിക്കാന്‍ കാലിത്തൊഴുത്തിന്റെ കനിവ്‌ തേടേണ്ടി വന്ന യേശുവിന്റെയും ദൈവികതയില്‍ മുഴുകുവാന്‍ നാലു രാത്രികള്‍ സന്ദര്‍ശകര്‍ക്ക്‌ ഇവിടെ ഉണ്ട്‌. ദുരിതങ്ങളിലും ദുരന്തങ്ങളിലും വാഗ്‌ദത്ത ഭൂമിയുടെ പ്രതീക്ഷയും പേറി അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരങ്ങളിയേ്‌ക്ക്‌ ഒന്നിറങ്ങി ചെല്ലുവാന്‍ പത്തു ദിനരാത്രങ്ങള്‍ പോര. എങ്കിലും ഭക്തിയുടെ നിര്‍വൃതിയില്‍ സുരക്ഷിതമായി ദൈവത്തോടൊപ്പം ആയിരിക്കാന്‍ സന്ദര്‍ശകര്‍ക്ക്‌ പരമാവധി അവസരം ഒരുക്കുന്നുണ്ട്‌ ടൂര്‍ ഓപ്പറേറ്റേഴ്‌സ്‌.

എല്ലാദിവസവും വിശുദ്ധ കുര്‍ബാന കാണാനുള്ള സൗകര്യവും സന്ദര്‍ശകര്‍ക്ക്‌ ഒരുക്കിയിട്ടുണ്ട്‌. ആദ്യ യാത്ര കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‌ മദാബയിലേയ്‌ക്കാണ്‌ യാത്ര തിരിക്കുന്നത്‌. 

നല്‌പത്‌ വര്‍ഷം വാഗ്‌ദത്ത ഭൂമി തേടി അലയുവാന്‍ വിധിക്കപ്പെട്ട ഒരു ജനതയെ ധീരമായി നയിച്ച മോശയെ അടക്കം ചെയ്‌ത നെബോ മലയും പ്രത്യേക ആകര്‍ഷണ കേന്ദ്രങ്ങളാണ്‌. ഫറവോമാരുടെ നാട്ടിലെ പിരമിഡുകള്‍ സന്ദര്‍ശിച്ച്‌ ചരിത്രത്തിന്റെ സമ്പന്നതയിലൂടെ നടന്ന്‌ മടക്കയാത്ര. 

2005 മുതല്‍ വിശുദ്ധനാട്‌ സന്ദര്‍ശനത്തിന്‌ അവസരം ഒരുക്കുന്ന സെഹിയോന്‍ ടൂര്‍ ആന്‍ഡ്‌ ട്രാവല്‍സ്‌ രംഗത്ത്‌ പ്രശസ്‌തനാണ്‌. സൗത്ത്‌ ഇന്ത്യയിലും വിദേശ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്‌ത ടൂര്‍ പാക്കേജ്‌ ഒരുക്കുന്ന സെഹിയോന്‍ ഏരെ പ്രശസ്‌തമായ ടൂര്‍ ഓപ്പറേറ്റിംഗ്‌ കമ്പനിയാണ്‌.