Breaking News

Trending right now:
Description
 
Apr 12, 2017

സേലത്തുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ അടക്കം നാലുപേര്‍ മരിച്ചു

image തമിഴ്‌നാട്ടിലെ സേലത്തിനടുത്ത്‌ ധര്‍മപുരിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു നിയന്ത്രണംവിട്ട്‌ എതിരേവന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചു മുണ്ടക്കയം ഏന്തയാര്‍ സ്വദേശികളായ മൂന്നുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഏന്തയാര്‍ കൈപ്പടക്കുന്നേല്‍ ജോണ്‍സണ്‍ (21), കൊല്ലംപറമ്പില്‍ ബിനു (42), മാതാവ്‌ വത്സമ്മ (70), തമിഴ്‌നാട്‌ സ്വദേശി എന്നിവരാണ്‌ മരിച്ചത്‌. വാഹനത്തില്‍ ഉണ്ടായിരുന്ന മലയാളികളായ മറ്റു രണ്ടുപേര്‍ക്ക്‌ പരുക്കുണ്ട്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബിനുവിന്റെ ബാംഗ്ലൂരിലുള്ള സഹോദരിയുടെ വീട്ടിലെത്തി മടങ്ങുംവഴിയാണ്‌ ദുരന്തത്തില്‍പെട്ടത്‌. മൃതദേഹങ്ങള്‍ ധര്‍മപുരി മെഡിക്കല്‍കോളജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌.