Breaking News

Trending right now:
Description
 
Apr 12, 2017

മൂന്നാറിലെ ഭൂമാഫിയയ്‌ക്കെതിരെ കുമ്മനം രണ്ടാംഘട്ടസമരം പ്രഖ്യാപിച്ചു

image മൂന്നാറിലെ രാഷ്ട്രീയ-ഭൂമാഫിയയ്‌ക്കെതിരെ രണ്ടാംഘട്ടസമരത്തിന്‌ ഈമാസം അവസാനം തുടക്കംകുറിക്കുമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ ഭൂരഹിതരെ അണിനിരത്തി ആറന്‍മുള മോഡല്‍ സമരമാണ്‌ നടത്തുക. മൂന്നാറില്‍ റിസോര്‍ട്ട്‌ മാഫിയയും രാഷ്ട്രീയ നേതാക്കളും കയ്യേറിയിരിക്കുന്ന ഭൂമി സര്‍ക്കാരിനു വിട്ടുനല്‍കാന്‍ തയാറകണം. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ മൂന്നാര്‍ ഇന്ന്‌ വന്‍കിട കയ്യേറ്റങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ബിജെപി നടത്തിയ മൂന്നാര്‍ രക്ഷാമാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയെ മാതാവായിട്ടാണ്‌ ബിജെപി കാണുന്നത്‌. ആ മാതാവിന്റെ തുണിയുരിച്ച്‌ വിരിമാറ്‌ കുത്തിക്കീറി ചുടുചോര ഊറ്റിക്കുടിക്കാന്‍ ശ്രമിക്കുന്നത്‌ കണ്ടുകൊണ്ടു നിര്‍ക്കാന്‍ ഏതു മക്കള്‍ക്കാണ്‌ സാധിക്കുക? ഇടുക്കി ജില്ലയില്‍ 5500 ഭൂരഹിതരുണ്ട്‌. ഇവര്‍ക്ക്‌ ഭൂമി ലഭ്യമാക്കുന്ന വിഷയം ബിജെപി ഏറ്റെടുക്കും. കോണ്‍ഗ്രസും സിപിഎമ്മും റിസോര്‍ട്ട്‌ മാഫിയകള്‍ക്കുവേണ്ടിയാണ്‌ നിലകൊള്ളുന്നത്‌. വി.എസ്‌.അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരെ പിന്തിരിപ്പിച്ചതിന്റെ കാരണം ദുരൂഹമാണെന്നും കുമ്മനം വ്യക്തമാക്കി.