Breaking News

Trending right now:
Description
 
Apr 11, 2017

മലപ്പുറം നാളെ വിധിയെഴുതും

image മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ സമാപനം. 13.12 ലക്ഷം വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. 13,12,693 വോട്ടര്‍മാരില്‍ 6,56,470 പേര്‍ സ്‌ത്രീകളാണ്‌. 1006 പ്രവാസി വോട്ടര്‍മാരും പട്ടികയില്‍ ഇടംതേടിയിട്ടുണ്ട്‌. രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. ആറുമുതല്‍ വരിയില്‍നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം വൈകിയാലും വോട്ടുചെയ്യാം. 1,175 പോളിങ്‌ ബൂത്തുകളാണുള്ളത്‌. 17നാണ്‌ വോട്ടെണ്ണല്‍. മുസ്ലീംലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി, സിപിഎമ്മിലെ എം.ബി.ഫൈസല്‍, ബിജെപിയിലെ എന്‍.ശ്രീപ്രകാശ്‌, ആറ്‌ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ എന്നിവരാണ്‌ മത്സരരംഗത്തുള്ളത്‌. റോഡ്‌ഷോയില്‍ തുടങ്ങി വന്‍ ആവേശപ്രകടനത്തോടെയാണു വിവിധ അണികള്‍ പരസ്യപ്രചരണം അവസാനിപ്പിച്ചത്‌. വന്‍ സുരക്ഷാസന്നാഹത്തോടെയാണ്‌ വോട്ടെടുപ്പ്‌. ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീന്‍ ഉപയോഗിച്ചു നടക്കുന്ന വോട്ടെടുപ്പിനായി 1,175 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ്‌ യൂണിറ്റുകളും ക്രമികരിച്ചിട്ടുണ്ട്‌.