Breaking News

Trending right now:
Description
 
Apr 11, 2017

ബാംഗ്ലൂരില്‍ മലയാളി വീട്ടമ്മയെ ആക്രമിച്ച മോഷ്ടാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി

image ബാംഗ്ലൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ മോഷ്ടാക്കള്‍ മലയാളി വീട്ടമ്മയെ അടിച്ചുവീഴ്‌ത്തി. റെയില്‍വേ ജീവനക്കാരന്‍ ഷെര്‍ണൂര്‍ മുണ്ടായയിലെ സച്ചിദാനന്ദന്റെ ഭാര്യ ഒറ്റപ്പാലം വേങ്ങശേരി സ്വദേശി അംബുജാക്ഷിക്കാണ്‌ (55) ആക്രമണത്തില്‍ പരുക്കേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ശനിയാഴ്‌ചയ്‌ക്ക്‌ ഉച്ചയ്‌ക്കായിരുന്നു സംഭവം. അംബുജാക്ഷി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍ രണ്ടുപേര്‍ അതിക്രമിച്ചുകടന്നത്‌ അംബുജാക്ഷിയുടെ ശ്രദ്ധയില്‍പെട്ടപ്പോഴാണ്‌ ആക്രമണം ഉണ്ടായത്‌. അംബുജാക്ഷിയുടെ നിലവിളികേട്ട്‌ സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ എത്തിയപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരിലൊരാളെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.