Breaking News

Trending right now:
Description
 
Apr 09, 2017

ഇന്ന്‌ ഓശാന; വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക്‌ തുടക്കമായി

image ക്രൈസ്‌തവ ദേവാലയങ്ങളില്‍ ഇന്ന്‌ ഓശാന പെരുന്നാള്‍. യേശുക്രിസ്‌തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്‌മരണകളുയര്‍ത്തിയാണ്‌ പെരുന്നാള്‍ ആഘോഷിക്കുന്നത്‌. യേശുക്രിസ്‌തു രക്ഷിതാവാണെന്നു പ്രഖ്യാപിച്ച വലിയൊരു ജനക്കൂട്ടമാണ്‌ രണ്ടായിരം വര്‍ഷം മുമ്പ്‌ ഓശാനപാടി സ്വീകരിച്ചത്‌. കഴുതക്കുട്ടിയുടെമേല്‍ കയറി ജറുസലേമിലേക്കുള്ള യേശുവിന്റെ പ്രവേശത്തിന്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഒലിവ്‌ ചില്ലകള്‍ ഉയര്‍ത്തിയും വസ്‌ത്രങ്ങള്‍ നിലത്തുവിരിച്ചും ദാവീദിന്റെ പുത്രന്‌ ഓശാന... എന്നുപാടി എതിരേറ്റു. പള്ളികളില്‍ കുരുത്തോല വാങ്ങാന്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. തിരുവനന്തപുരം പാളയം സെന്റ്‌ ജോസഫ്‌ കത്തീഡ്രലില്‍ ആര്‍്‌ച്ച്‌ ബിഷപ്‌ ഡോ.എം.സൂസൈപാക്യം ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. കൊച്ചി സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ നേതൃത്വത്തിലാണ്‌ ചടങ്ങുകള്‍ നടന്നത്‌.
13നു പെസഹാ വ്യാഴം ശുശ്രൂഷകള്‍. കര്‍ത്താവ്‌ തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ പുതുക്കലും വിശുദ്ധകുര്‍ബാന സ്ഥാപനവും നടക്കും. 14ന്‌ പീഡാനുഭവവെള്ളി. പീഡാനുഭവ കര്‍മ്മങ്ങള്‍, സ്ലീവാപ്പാത, നഗരികാണിക്കല്‍, സ്ലീവാ വണക്കം, നേര്‍ച്ചഭഷണം എന്നിവയാണ്‌ പ്രധാന ശുശ്രൂഷകള്‍. ഉയിര്‍പ്പു ഞായര്‍ ദിവസമായ 16ന്‌ വെളുപ്പിനെയാണ്‌ പള്ളിയിലെ ശുശ്രൂഷകള്‍. കുര്‍ബാന, ഉത്ഥാന അറിയിപ്പ്‌, പ്രദക്ഷിണം എന്നിവയോടെ സമാപിക്കും.