Breaking News

Trending right now:
Description
 
Apr 09, 2017

ആറ്റിങ്ങലില്‍ വയോധികന്‍ തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

image ആറ്റിങ്ങലില്‍ തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ വയോധികന്‍ ദാരുണമായി കൊല്ലപ്പെട്ടു. കിഴുവിലം മാമം കാട്ടുംപുറം ചരുവിളവീട്ടില്‍ കുഞ്ഞുകൃഷ്‌ണനാണ്‌ (85) കൊല്ലപ്പെട്ടത്‌. വെള്ളിയാഴ്‌ച രാത്രി 11നു സമീപത്തെ വയലില്‍ നായ്‌ക്കള്‍ കടിച്ചുകീറിയനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടില്‍നിന്നു പുറത്തേക്കുപോയ കുഞ്ഞുകൃഷ്‌ണനെ രാത്രിയായിട്ടും വരാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ്‌ മൃതദേഹം കണ്ടത്‌. നായ്‌ക്കളുടെ ആക്രമണത്തില്‍ കുഞ്ഞുകൃഷ്‌ണന്റെ മുഖം തിരിച്ചറിയാന്‍പോലും പറ്റാത്ത നിലയിലായിരുന്നു. കൂലിപ്പണിക്കാരനാണ്‌. പ്രദേശത്ത്‌ തെരുവുനായ്‌ക്കളുടെ ശല്യം അടുത്തിടെ വര്‍ധിച്ചിരുന്നു.