Breaking News

Trending right now:
Description
 
Apr 08, 2017

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

image നടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസും തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയായ അര്‍പ്പിതയും വിവാഹിതരായി. തിരുവനന്തപുരം ആനയറ ആര്‍ടെക്‌ ദീപം അപ്പാര്‍ട്ടുമെന്റില്‍ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ മകളാണ്‌ അര്‍പ്പിത. കണ്ണൂര്‍ വാസവ ക്ലിഫ്‌ ഹൗസില്‍ ധ്യാനിന്റെ ജ്യേഷ്‌ഠനും നടനും സംവിധായകനുമായ വിനീത്‌ ശ്രീനിവാസന്റെ ഗാനാലാപനത്തോടെയാണ്‌ വിവാഹച്ചടങ്ങ്‌ ആരംഭിച്ചത്‌. ശ്രീനിവാസനും സുഹൃത്തുക്കളും വിളയിച്ച നെല്ലുകൊണ്ടുള്ള കുത്തരി ചോറും ജൈവപച്ചക്കറികൊണ്ടുള്ള സദ്യയുമായിരുന്നു ചടങ്ങില്‍ പങ്കെടക്കാന്‍ എത്തിയവര്‍ക്ക്‌ ഒരുക്കിയത്‌. സദയ്‌ക്ക്‌ ചക്കപ്പഴവും ഉണ്ടായിരുന്നു. തേന്‍വെള്ളം നല്‍കിയാണ്‌ അതിഥികളെ വരവേറ്റത്‌. വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത തിര എന്ന ചിത്രത്തിലൂടെയാണു ധ്യാന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്‌. സിനിമാലോകത്തെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. സിനിമാ സുഹൃത്തുക്കള്‍ക്കായി തിങ്കളാഴ്‌ച എറണാകുളത്ത്‌ വിവാഹസത്‌കാരം ഒരുക്കിയിട്ടുണ്ട്‌.