Breaking News

Trending right now:
Description
 
Apr 08, 2017

മുഖ്യമന്ത്രിക്ക്‌ വധഭീഷണി: യുവാവ്‌ അറസ്റ്റില്‍

image മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്‌ത്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ട എന്‍ജിനിയറിങ്‌ വിദ്യാര്‍ഥി തൊടുപുഴ കോലാനി സ്വദേശി അഖില്‍ കൃഷ്‌ണനെ (22) അറസ്‌റ്റു ചെയ്‌തു. സിപിഎം കോലാനി ലോക്കല്‍ സെക്രട്ടറി ഇതുസംബന്ധിച്ചു പരാതി നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ എന്‍ജിനിയറിങ്‌ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്‌ അഖില്‍. മുഖ്യമന്ത്രിയെ വധിക്കാന്‍ രാജ്യാന്തര ഭീകരസംഘടനയെ ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു അഖിലിന്റെ ഫെയ്‌ബുക്ക്‌ പോസ്‌റ്റ്‌. മുഖ്യമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ അഖില്‍ പിന്നീട്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ പിന്‍വലിച്ചു. ജിഷ്‌ണു പ്രണോയിയുടെ അമ്മയെ പൊലീസ്‌ വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഇത്തരത്തിലൊരു പോസ്‌റ്റ്‌ ഇട്ടതെന്നു അഖില്‍ പൊലീസിനെ അറിയിച്ചു.