Apr 08, 2017
അവിഷ്ണയുടെ ആരോഗ്യസ്ഥിതി ഗുരുതരം
വീട്ടില്‍ നിരാഹാരസമരം നടത്തുന്ന ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ
ആരോഗ്യസ്ഥിതി ഗുരുതരം. മൂന്നുദിവസമായി നിരാഹാര സമരത്തിലാണ് അവിഷ്ണ.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാംപ്
ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പിനു കീഴിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം
വീട്ടിലെത്തി നിര്‍ബന്ധപൂര്‍വം അവിഷണയ്ക്ക് ഡ്രിപ് നല്‍കിത്തുടങ്ങി.
തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ നിരാഹാരമിരിക്കുന്ന അമ്മ മഹിജയ്ക്കും
വീട്ടില്‍ നിരാഹാരം തുടരുന്ന അവിഷ്ണയ്ക്കും ഐക്യദാര്ദാര്ഢ്യവുമായി
ബന്ധുക്കളും നാട്ടുകാരുമായ 12 സ്ത്രീകളും രണ്ടു പുരുഷന്മാരും നിരാഹാര സമരം
ആരംഭിച്ചു. അവിഷ്ണയെ ആശുപത്രിയിലേക്കു മാറ്റാന്‍ ബന്ധുക്കള്‍
അധികൃതര്‍ക്ക് അനുമതി നല്‍കിയില്ല. വ്യാഴാഴ്ച ജിഷ്ണുവിന്റെ വീടിനു
പുറത്ത് പൊലീസ് കാവലുണ്ടായിരുന്നത് വെള്ളിയാഴ്ച വീടിനകത്തേക്ക്
മാറ്റുകയായിരുന്നു. മൂന്നു വനിതാ പൊലീസുകാരാണ് വീടിനകത്ത് കാവലുള്ളത്.
അടിയന്തരഘട്ടത്തില്‍ അറസ്റ്റുചെയ്ത് ആശുപത്രിയിലേക്കു മാറ്റുകയെന്നതാണ്
വനിതാ പൊലീസിന്റെ ദൗത്യം.