Breaking News

Trending right now:
Description
 
Apr 07, 2017

മില്‍പാര്‍ക്ക്‌ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍

image മെല്‍ബണ്‍: മില്‍പാര്‍ക്ക്‌ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ഏപ്രില്‍ 18 മുതല്‍ ജൂണ്‍ 13വരെ ആഘോഷിക്കും. ഈ ദിവസങ്ങളില്‍ എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട്‌ 6.30ന്‌ ജപമാല, ഏഴിന്‌ കുര്‍ബാന, 7.45ന്‌ സെന്റ ആന്റണീസ്‌ നൊവേന, എട്ടിന്‌ ദിവ്യകാരുണ്യ ആശീര്‍വാദം. ഓരോ ആഴ്‌ചകളിലെയും ചൊവ്വാഴ്‌ച ദിവസത്തെ ശുശ്രൂഷകള്‍ വിവിധ ആളുകളാണ്‌ ഏറ്റെടുത്തു നടത്തുന്നത്‌. ജൂണ്‍ ഒമ്പതിന്‌ വിശുദ്ധ അന്തോനീസിന്റെ ഫീസ്റ്റ്‌ ആഘോഷിക്കും. വൈകിട്ട്‌ ആറിന്‌ ജപമാലയോടെ ആരംഭിക്കും. തുടര്‍ന്ന്‌ നൊവേന, വൈകിട്ട്‌ ഏഴിന്‌ ഇംഗ്ലീഷില്‍ കുര്‍ബാന. വിവിധ ശുശ്രൂഷകളെ തുടര്‍ന്ന്‌ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി പ്രൈമറി സ്‌കൂള്‍ ഹാളില്‍ സ്‌നേഹവിരുന്ന്‌ ഉണ്ടായിരിക്കും. വിലാസം- St.Francis of Assisi Church, 290 Childs Road, Mill Park, Vic 3082.